Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നെപ്പോളിയൻ ബോണപാർട്ട് 'കോൺകോർഡാറ്റ്' എന്നറിയപ്പെടുന്ന കരാർ ആത്മീയ നേതാവായ പോപ്പും ആയി ഉണ്ടാക്കി.

2.ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.

3.1805 ലായിരുന്നു 'കോൺകോർഡാറ്റ്' എന്ന കരാർ നെപ്പോളിയനും പോപ്പും  തമ്മിൽ ഒപ്പു വെച്ചത്

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Read Explanation:

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഫ്രാൻസിലെ കാത്തോലിക് ചർച്ച്. ഈ ഒരാക്രമണം ഫ്രാൻസിലെ ദൈവഭക്തിയും മതവിശ്വാസവും ഉള്ള സാധാരണ ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. അവരുടെ ഈ ഒരു ദുഃഖം ഇല്ലാതാക്കാൻ വേണ്ടി നെപ്പോളിയൻ കൊണ്ടുവന്ന നടപടിയായിരുന്നു 1801 ലെ (concordat) കോൺകോർഡാറ്റ് എന്ന കരാർ. കോൺകോർഡാറ്റ് കരാർ നെപ്പോളിയനും റോമിലെ കാത്തോലിക് പോപ്പും തമ്മിൽ ഒപ്പുവെച്ച ഒരു കരാറായിരുന്നു. ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.


Related Questions:

Napoleon was defeated by the European Alliance in the battle of :

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ഫലങ്ങളായി കണക്കാക്കപ്പെടുന്നത്?

  1. യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചു
  2. മധ്യവർഗത്തിൻ്റെ പതനത്തിലേക്ക് നയിച്ചു.
  3. ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി.
  4. രാജാക്കന്മാരുടെ 'ദൈവദത്തമായ അധികാരം ' എന്ന ആശയത്തെ ശക്തിപ്പെടുത്തി

    ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

    2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

    3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

    4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.

    When did National Assembly proclaimed France as a republic?
    Who suggested the division of power within the government between the legislature the executive and the judiciary?